The following news items from Deepika.com are forwarded to you from email id: sijosnest@gmail.com
Friday 7 June 2013
| To read online, click here: http://j.mp/19PWq0m |
| Message from sijosnest@gmail.com: |
| ജൂബിലിയില്‍ പുത്തന്‍ ചുവടുവയ്പുമായി 'ഡാന്‍സിംഗ് ഡോക്ടേഴ്സ് ' തൃശൂര്‍: ഉച്ചവെയിലും ചാറ്റല്‍മഴയും നൃത്തവേദിയുടെ പശ്ചാത്തലമൊരുക്കിയ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ 'ഡാന്‍സിംഗ് ഡോക്്ടേഴ്സ്' പുത്തന്‍ ചുവടുവച്ചു. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ ഡോക്്ടര്‍മാരും യുവത്വത്തിന്റെ പ്രസരിപ്പോടെ മെഡിക്കല്‍വിദ്യാര്‍ഥികളും ഒരുക്കിയ ഫ്ളാഷ്മോബാണ് നവ്യാനുഭവമായത്. അടുത്ത ഒക്ടോബറില്‍ ജൂബിലി മിഷന്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ഫറന്‍സി(ഇന്‍ഡസം 2013)ന്റെ വിളംബരമായാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍കോളജിന്റെ ഡാന്‍സ് ടീമായ 'ക്രോണോസിന്റെ' ആഭിമുഖ്യത്തില്‍ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി മിഥുന്‍ പോളിന്റെ നേതൃത്വത്തിലാണ് നൃത്തം ചിട്ടപ്പെടുത്തിയത്. ഡോക്ടര്‍മാര്‍, പി.ജി വിദ്യാര്‍ഥികള്‍, ഹൌസ് സര്‍ജന്‍സ്, മെഡിക്കല്‍വിദ്യാര്‍ ഥികള്‍ തുടങ്ങി നാനൂറോളം വരുന്ന സംഘമാണ് ഇംഗ്ളീഷ്, ഹിന്ദി ഗാനങ്ങളുടെ അകമ്പടിയില്‍ ചുവടുവച്ചത്. പത്തുമിനിറ്റോളം ഫ്ളാഷ്മോബ് നീണ്ടുനിന്നു. |
For more news visit www.deepika.com
